Pulimurugan Songs Got Oscar Nomination
ഓസ്കർ ചുരുക്കപ്പട്ടികയില്‍ ഇടം നേടി മോഹൻലാല്‍ നായകനായ പുലിമുരുകനിലെ ഗാനങ്ങള്‍. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗോപീസുന്ദറാണ്. എഴുപത് ചിത്രങ്ങളിലെ ഗാനങ്ങളാണ് ഒറിജിനല്‍ സോങ് വിഭാഗത്തിലുള്‍പ്പെട്ടിരിക്കുന്നത്. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്കാരത്തിനായി പരിഗണിക്കും. പുലിമുരുകനിലെ കാടണയും കാല്‍ച്ചിലമ്പേ, മാനത്തെ മാരിക്കുറുമ്പേ എന്നീ ഗാനങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. ജനുവരി 23ന് അന്തിമപട്ടിക പ്രഖ്യാപിക്കും. മാർച്ച് നാലിനാണ് പുരസ്കാര ചടങ്ങ് നടക്കുക. ആദ്യ ദിന കളക്ഷന്റെ കാര്യത്തിലായാലും മുഴുവന്‍ ദിന കളക്ഷനിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത നേട്ടങ്ങളാണ് ഈ സിനിമ സമ്മാനിച്ചത്. ഇപ്പോള്‍ ഈ ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ പുലിമുരുകനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.